ക്രിക്കറ്റ് ലോകത്തെ നൊമ്പരപ്പെടുത്തി വിനോദ് കാംബ്ലി|Vinod Kambli

മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ(Vinod Kambli) ദുരിത കഥയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ഏറെ നൊമ്പരപ്പെടുത്തുന്നത്. ബി സി സി ഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കാംബ്ലിയുടെയും കുടുംബത്തിന്റെയും ഏക വരുമാന മാര്‍ഗം.

1996 ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തിയപ്പോള്‍ കണ്ണീരോടെ ക്രീസില്‍ ഒരറ്റത്ത് നിന്ന ഈ താരത്തിന്റെ മുഖം അന്ന് കളി കണ്ടവരാരും മറക്കില്ല. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉറ്റ കൂട്ടുകാരനായ വിനോദ് കാംബ്ലി ക്രിക്കറ്റില്‍ നിന്നും പുറത്തായശേഷം ജീവിക്കാനുള്ള കഷ്ടപ്പാടിലാണ്. നരച്ച താടിയും തൊപ്പിയുമണിഞ്ഞ് നടക്കുന്ന അന്നത്തെ സൂപ്പര്‍ താരത്തെ ഇപ്പോള്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം. എനിക്കൊരു കുടുംബമുണ്ട്, അവരെ പോറ്റാന്‍ ജോലി വേണമെന്ന വിനോദ് കാംബ്ലിയുടെ വൈകാരികമായ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സങ്കടക്കടലിലാക്കിയത്.

ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് തന്റെയും കുടുംബത്തിന്റെയും ഏക വരുമാന മാര്‍ഗം. മുംബൈ ക്രിക്കറ്റ് അസോസിയേഷന് എന്നെ വേണമെങ്കില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. തന്റെ ദുരിതം സച്ചിന് അറിയാമെങ്കിലും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കാംബ്ലി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News