ഏഷ്യ കപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു;മുഹമ്മദ് നബി നയിക്കും

ഓഗസ്റ്റ് 27 മുതല്‍ യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള 17 അംഗ അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം മുഹമ്മദ് നബിയാണ് നായകന്‍. നജീബുള്ള സര്‍ദ്രാനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്ന ടീമിലെ ഷറഫുദ്ദീന്‍ അഷ്‌റഫിന് പകരം സമീയുള്ള ഷെന്‍വാരി ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. 2020നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ഷെന്‍വാരി അടുത്തിടെ നടന്ന ഷ്പാഗീസ ക്രിക്കറ്റ് ലീഗില്‍ മിന്നുന്ന ഫോമിലായിരുന്നു.

യുഎഇയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണക്കുമെന്നാ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന് പുറമെ മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ക്ക് പുറമെ ഇടം കൈയന്‍ റിസ്റ്റ് സ്പിന്നര്‍ നൂര്‍ അഹമ്മദിനെ തിരിച്ചുവിളിച്ചു. കഴിഞ്ഞ ടി20 ലോകകപ്പില്‍ കളിച്ച ഗുല്‍ബാദിന്‍ നയിബ് ആണ് ഒഴിവാക്കിയ താരങ്ങളിലെ പ്രമുഖന്‍. 17 അംഗ ടീമിന് പുറമെ മൂന്ന് റിസര്‍വ് താരങ്ങളെയും അഫ്ഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിജാത് മസൗദ്, ക്വായിസ് അഹമ്മദ്, ഷറഫുദ്ദീന്‍ അഷ്‌റഫ് എന്നിവരാണ് മൂന്ന് റിസര്‍വ് താരങ്ങള്‍.

ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം:

Mohammad Nabi (C)
Najibullah Zadran (VC)
Afsar Zazai (WK)
Azmatullah Omarzai
Farid Ahmad Malik
Fazal Haq Farooqi
Hashmatullah Shahidi
Hazratullah Zazai
Ibrahim Zadran
Karim Janta
Mujib ur Rahman
Najibullah Zadran
Naveen ul Haq
Noor Ahmad
Rahmanullah Gurbaz (WK)
Rashid Khan
Samiullah Shinwari

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News