ഇന്ത്യന്‍ വിപണിയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്ത പാനീയങ്ങള്‍ക്ക് ആവശ്യകതയേറുന്നു|Social Media

ഇന്ത്യന്‍ വിപണിയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്ത പാനീയങ്ങള്‍ക്ക് ആവശ്യകതയേറുന്നു. കൊവിഡ് ലോക്‌ഡൌണിനു ശേഷമാണ് ആല്‍ക്കഹോളില്ലാത്ത ബിയറും കോക്‌റ്റൈല്‍ മിക്‌സ്ച്ചറുമെല്ലാം വിപണിയിലെ പ്രധാനികളായത്.

ബാറുകളിലും പബ്ബുകളിലും റെസ്റ്റോറന്റുകളിലും നിയന്ത്രണമുണ്ടായിരുന്നവയാണ് നോണ്‍ ആള്‍ക്കഹോളിക് ബിയറും കോക്‌റ്റൈലുകളും മറ്റും. ഇത്തരത്തില്‍ കോവിഡ് മഹാമാരിക്ക് മുന്‍പുള്ള കാലയളവില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് വിപണി കീഴടക്കുകയാണ് ഇവ. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരവും ഇത്തരം പാനീയങ്ങളുടെ ലഭ്യത കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

ആല്കഹോളടങ്ങിയിട്ടില്ലാത്ത പാനീയങ്ങളിലെ പഞ്ചസാരയുടെ കുറഞ്ഞ അളവും, കലോറിയും ഉപഭോകതാക്കളുടെ ആശങ്കകള്‍ കുറക്കുന്നുണ്ട് . അതിനാല്‍ത്തന്നെ നോണ്‍ ആള്‍ക്കഹോളിക് പാനീയങ്ങളെ വിപണി ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കൂള്‍ബര്‍ഗ് , ഹൈനിക്കെന്‍ , ബവേറിയ, ബെക്‌സ് ബിയര്‍ എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് പ്രിയമേറിയ നോണ്‍ ആള്‍ക്കഹോളിക് പാനീയങ്ങള്‍. ആല്‍ക്കഹോള്‍ അടങ്ങിയ വിസ്‌കി, വോഡ്ക, റം എന്നിവയുടെ ഉപഭോക്തക്കള്‍കും അല്‍ക്കഹോള്‍ ഇല്ലാത്ത പാനീയങ്ങളോട് പ്രിയം ഏറിവരികയാണ്. പാനീയനിര്‍മാതാക്കളും വിതരണ ശൃംഖല വിപുലമാക്കിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News