Thallumala: മണവാളന്‍ വസീമിന്റെ കുപ്പായം വന്ന വഴി ഇതാണ്

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ മുഹ്‌സിന്‍ പരാരി തിരക്കഥയെഴുതി ടൊവിനോ നായകനായ ചിത്രമാണ് തല്ലുമാല. തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ചിത്രത്തിലെ കളര്‍ഫുള്‍ കോസ്റ്റ്യൂമുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിച്ച മണവാളന്‍ വസീമിന്റെ ഒരു പ്രധാനപ്പെട്ട രംഗത്തിലെ കോസ്റ്റിയൂം തയ്യാറാക്കിയതെന്ന് പറയുകയാണ് മുഹ്‌സിന്‍.

നെയ്മര്‍ ഒരു ഇവന്റില്‍ ഇട്ട കോസ്റ്റിയൂമില്‍ നിന്നാണ് മണവാളന്‍ വസീമിന്റെ കല്യാണ ഡ്രസ് ഡിസൈന്‍ ചെയ്തത് എന്നാണ് മുഹ്സിന്‍ പറഞ്ഞത്.

‘മഷര്‍ ഹംസയാണ് തല്ലുമാലയുടെ കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. മഷറും ഞാനുമുള്ള കഴിഞ്ഞ ആറ് വര്‍ഷത്തെ ഇന്‍സ്റ്റഗ്രാം ചാറ്റ് നോക്കിയാല്‍ ഫുള്‍ തല്ലുമാലയുടെ കോസ്റ്റിയൂം റഫറന്‍സാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്തിരിക്കുന്നത്. നെയ്മര്‍ ജൂനിയര്‍ ആയിരുന്നു ഞങ്ങളുടെ പ്രധനപ്പെട്ട റഫറന്‍സ്. നെയ്മര്‍ ഒരു ഇവന്റില്‍ ഇട്ട കോസ്റ്റിയൂമാണ് സിനിമയിലെ ഒരു പ്രധാന രംഗത്ത് ഉപയോഗിച്ചിരിക്കുന്നത്,’ മുഹ്‌സിന്‍ പറയുന്നു.

കെ.എല്‍ 10 പത്ത് കഴിഞ്ഞ് താന്‍ ചെയ്യാനിരുന്ന സിനിമയാണ് തല്ലുമാലയെന്നും മുഹ്‌സിന്‍ പറയുന്നുണ്ട്.

‘തൃപ്തിയാകുന്ന രീതിയിലേക്ക് തല്ലുമാലയുടെ തിരക്കഥ എത്തിക്കാന്‍ കുറെ സമയമെടുത്തു. തല്ലുമാലയുടെ തിരക്കഥയില്‍ പണി എടുക്കുന്ന സമയത്ത് തന്നെ താമശയും, ഭീമന്റെ വഴിയും, വൈറസും, ഹലാല്‍ ലൗ സ്റ്റോറിയൊക്കെ ചെയ്തു, ഖാലിദ് റഹ്മാന്‍ ഉണ്ടയും ചെയ്തു. എന്നിട്ട് അവസാനം ഇപ്പോഴാണ് തല്ലുമാല സംഭവിച്ചത്,’ മുഹ്‌സിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News