കാട്ടുപന്നിയെ കടിച്ചു പറിച്ച് കടുവ; പിന്നില്‍ നിന്നു നോക്കി നില്‍ക്കുന്ന മുതല; വീഡിയോ

വന്യമൃഗങ്ങളുടെ വീഡിയോ എല്ലാവര്‍ക്കും കൗതുകമാണ്. അത്തരത്തിലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ കാട്ടുപന്നിയെ പിടികൂടിയ കടുവയ്ക്ക് അരികിലേക്ക് മുതല വരുന്ന ദൃശ്യമാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാട്ടുപന്നിയെ കീഴക്കാന്‍ ശ്രമിക്കുകയാണ് കടുവ. ഈസമയത്ത് കടുവയെ ലക്ഷ്യമാക്കിയാണ് മുതല വരുന്നത്.

കടുവയെ മുതല ആക്രമിക്കാന്‍ ഒരുങ്ങുന്നതിനിടെ, കടുവ വിദഗ്ധമായി ഒഴിഞ്ഞുമാറുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് മുതലയില്‍ നിന്നുള്ള ആക്രമണം ഒഴിവാക്കാനായി കാട്ടുപന്നിയെ വലിച്ചിഴച്ച് കടുവ ദൂരെയ്ക്ക് മറയുന്നതാണ് വീഡിയോയുടെ അവസാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel