
പീഡനക്കേസിൽ ബി ജെ പി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാൻ ദില്ലി പൊലീസിന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. ദില്ലി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിമുഖത കാട്ടുന്നതായും ഹൈക്കോടതി വിമർശിച്ചു. കേസന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് മൂന്ന് മാസത്തെ സമയം അനുവദിച്ചു. കേസിൽ പൊലീസ് പല കാര്യങ്ങളും വിശദീകരിക്കേണ്ടി വരുമെന്ന് കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് ആശ മേനോൻ അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റെതാണ് ഉത്തരവ്. 2018ലാണ് ഷാനവാസ് ഹുസൈനെതിരെ യുവതി പരാതി നൽകിയത്. അതിനിടെ ഹൈക്കോടതി ഉത്തരവിനെതിരെ ഷാനവാസ് ഹുസൈൻ സുപ്രീംകോടതിയെ സമീപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here