Turkey:കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് രണ്ടു വയസ്സുകാരി; പാമ്പ് ചത്തു

തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ടര വയസ്സുകാരി. തുര്‍ക്കിയിലെ ബിംഗോളിന് സമീപമുള്ള കാന്താര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് വീട്ടുകാരും അയല്‍ക്കാരും ഓടി എത്തിയത്. ഓടിയെത്തിയ അയല്‍ക്കാര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുട്ടിയുടെ വായയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന പാമ്പിനെയാണ് ഓടിയെത്തിയവര്‍ കണ്ടത്.

പാമ്പിനെ മാറ്റിയപ്പോള്‍ കുട്ടിയുടെ ചുണ്ടില്‍ കടിയേറ്റ പാടുകളും കണ്ടു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ കുട്ടി ഇപ്പോള്‍ ആരോഗ്യവതിയാണെന്നാണ് വിവരം. 45 ഇനം പാമ്പുകള്‍ തുര്‍ക്കിയില്‍ കാണപ്പെടുന്നുണ്ടെന്നും അവയില്‍ 12 എണ്ണം വിഷമുള്ളവയാണെന്നും പെണ്‍കുട്ടിയെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാമ്പിന് ഏകദേശം 20 ഇഞ്ച് നീളമുണ്ടായിരുന്നതായി കുട്ടിയുടെ പിതാവ് മെഹ്മത് എര്‍കാന്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ ഇദ്ദേഹം ജോലി സ്ഥലത്തായിരുന്നു. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പ് കടിക്കുന്നത്. സ്വഭാവിക പ്രതികരണമെന്നോണം ഉടന്‍ തന്നെ കുട്ടി പാമ്പിനെയും കടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News