ഡോ. സത്യന്‍ എം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലെ മലയാളം വിഭാഗം മുന്‍അസോസിയേറ്റ് പ്രൊഫസറായ ഡോ. സത്യന്‍ എം ചുമതലയേറ്റു. തിരുവനന്തപുരം നാളന്ദയിലുള്ള ആസ്ഥാന ഓഫീസിലെത്തിയ ഡയറക്ടറെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ഷിബു ശ്രീധര്‍, ഡോ. പ്രിയ വര്‍ഗീസ്‌, ഡോ. ലിറ്റില്‍ ഹെലന്‍, വിജ്ഞാനകൈരളി എഡിറ്റര്‍ ജി.ബി. ഹരീന്ദ്രനാഥ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനിത ഐ, എഫ്.എ. സാജുമോന്‍. പി. എസ്, സീനിയർ സൂപ്രണ്ട് വി. അനിമോൻ തുടങ്ങിയവരും അക്കാദമിക്, വില്‍പ്പനവിഭാഗം, ഭരണവിഭാഗം, വിജ്ഞാനമുദ്രണം പ്രസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് ജീവനക്കാരുടെ കൂട്ടായപ്രവര്‍ത്തനത്തിലൂടെ മികച്ച ഗവേഷണസ്ഥാപനമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡയറക്ടര്‍ പറഞ്ഞു. നിലവില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എത്രയുംവേഗത്തില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രസ് കെട്ടിടത്തിന്റെ നിര്‍മാണം, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള ഗവേഷണ ലൈബ്രറിയുടെ നിര്‍മാണം, സമഗ്രമായ വെബ്‌പോര്‍ട്ടല്‍ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ഊര്‍ജ്ജിതശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡയറക്ടർ വിവിധ സെക്ഷനുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം യോഗം വിളിcch ഡയറക്ടര്‍ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. എന്‍. വി. ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. പ്രിയ വര്‍ഗീസ്‌, ഡോ. ലിറ്റില്‍ ഹെലന്‍, വിജ്ഞാനകൈരളി എഡിറ്റര്‍ ജി.ബി. ഹരീന്ദ്രനാഥ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനിത ഐ, എഫ്. എ. സാജുമോന്‍. പി. എസ്, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. റ്റി. ഗംഗ, റിസര്‍ച്ച് ഓഫീസര്‍മാരായ കെ. ആര്‍. സരിതകുമാരി, അമ്പിളി ടി. കെ, നൗഫല്‍ എന്‍ എന്നിവരും ബീന. സി. വി, സുധീര്‍ കെ. എസ്, ലെനിന്‍. എ, എം. ആര്‍. മീര തുടങ്ങിയവരും സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ സ്വാഗതവും റാഫി പൂക്കോം നന്ദിയും പറഞ്ഞു.

ഡോ. സത്യന്‍ എം. കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍ അംഗം, പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ഫാക്കല്‍ട്ടി അംഗം, സ്റ്റിയറിംഗ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായിരുന്നു. സര്‍ക്കാര്‍ കോളെജ് അധ്യാപകരുടെ സംഘടനയായ എ.കെ.ജി.സി.ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പു.ക.സ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗമാണ്. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ്. ഭാര്യ: രജിത, മകൾ: ആവണി മൽഹാർ (ജനഗണ ഉൾപ്പെടെയുള്ള സിനിമയിൽ ഗാനം ആലപിച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News