Qatar WorldCup:ഖത്തര്‍ ലോകകപ്പ്;വളണ്ടിയര്‍ തെരഞ്ഞെടുപ്പില്‍ നിറസാന്നിധ്യമായി മലയാളികള്‍…

(Qatar Worldcup)ഖത്തര്‍ ലോകകപ്പിനുള്ള വളണ്ടിയര്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായത് കാല്‍പന്ത് കളിയെ നെഞ്ചോടു ചേര്‍ക്കുന്ന മലയാളികളുടെ നിറസാന്നിധ്യമാണ്. ദോഹ എക്‌സിബിഷന്‍ സെന്ററിലായിരുന്നു അഭിമുഖം.

അറബ് നാട് ഇതാദ്യമായി ആതിഥ്യമരുളുന്ന ലോകകപ്പ് സ്വപ്ന തുല്യമാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ് ഖത്തര്‍. ഫുട്‌ബോള്‍ ജീവശ്വാസം പകരുന്ന റിയോയുടെയും ബ്യൂണസ് അയേഴ്‌സിന്റെയും തെരുവുകള്‍ക്ക് സമാനമായി ദോഹയും മാറിക്കഴിഞ്ഞു. 12 ലക്ഷം കാണികളെ പ്രതീക്ഷിക്കുന്ന ലോകകപ്പില്‍ 20,000 വളണ്ടിയര്‍മാരെയാണ് ആവശ്യം. ഇതില്‍ 15,000 പേരെ ഖത്തറില്‍ നിന്നും, 5,000 പേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയുമാണ് തെരഞ്ഞെടുക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 13 ന് ആരംഭിച്ച് ഓഗസ്റ്റ് 13 ന് അവസാനിച്ച വളണ്ടിയര്‍ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായത് മലയാളി കാല്‍പന്ത് കളി പ്രേമികളുടെ സാന്നിധ്യമാണ്. പ്രതിദിനം ആയിരത്തിലധികം പേരാണ് ദോഹ എക്‌സിബിഷന്‍ സെന്ററില്‍ അഭിമുഖത്തിനായെത്തിയത്. വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കാന്‍ നിയോഗിച്ച അഞ്ഞൂറോളം പയനിയര്‍ വളണ്ടിയര്‍മാരിലും ഏറെ പേര്‍ മലയാളികളായിരുന്നു. ഗ്യാലറികളില്‍ ആവേശവും ആരവവും നിറയുമ്പോള്‍ ബന്ധപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളുടെ ഭാഗമാകാന്‍ കഴിയുന്ന സൌഭാഗ്യത്തിന്റെ നിര്‍വൃതിയിലാണ് നിയോഗം ലഭിച്ച മലയാളി വളണ്ടിയര്‍മാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News