കുവൈത്തിൽ കോവിഡ് പ്രതിരോധ രംഗത്ത്‌ പുരോഗതി; വാക്സിനേഷൻ സെന്ററുകൾ അടച്ചുപൂട്ടുന്നു

കുവൈത്തിൽ കോവിഡ് പ്രതിരോധ രംഗത്ത്‌ തുടർച്ചയായി പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ ജാബിർ ബ്രിഡ്ജിൽ (Jaber Bridge Vaccination Center) പ്രവർത്തിക്കുന്ന കോവിഡ്‌ പ്രതിരോധ വാക്സിനേഷൻ സെന്റർ അടച്ചു പൂട്ടാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട വാക്സിനേഷൻ കേന്ദ്രമായ മിശ്രഫിലെ കേന്ദ്രവും കഴിഞ്ഞ ദിവസം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇനി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന 16 ആരോഗ്യ കേന്ദ്രങ്ങൾ വഴിയായിരിക്കും വാക്സിൻ നൽകുകയെന്നും അധികൃതർ അറിയിച്ചു. അൻപത് വയസ്സിനു മുകളിലുള്ളവർക്ക് ഇപ്പോൾ നാലാം ഡോസ് പ്രതിരോധ വാക്സിൻ നൽകുന്ന പ്രവർത്തനം വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News