തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരാണെന്ന് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ തന്റെ ഇഷ്ടനായിക ആരാണെന്ന് പറഞ്ഞത്. ഇഷ്ടപ്പെട്ട നായികമാര്‍ ആരൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിനു മറുപടിയായി ന്നാ താന്‍ കേസ് കൊട് സിനിമയിലെ നായിക ഗായത്രി ശങ്കര്‍, ഉര്‍വശി, ശോഭന, ശ്രീവിദ്യ, കെ പി എസി ലളിത തുടങ്ങിയവരാണെന്നും അതില്‍ ഏറ്റവും ഇഷ്ടം ഉര്‍വശിയെ ആണെന്നും കുഞ്ചാക്കോ ബോബന്‍ മറുപടി നല്‍കി.
അതേ സമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ‘ന്നാ താന്‍ കേസ് കൊട്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഓഗസ്റ്റ് 11നാണ് തിറ്ററുകളില്‍ എത്തിയത്. പോസ്റ്റര്‍ വിവാദത്തിനിടയില്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
അഞ്ച് ദിവസത്തില്‍ 25 കോടിയാണ് ‘ന്നാ താന്‍ കേസ് കൊട്’ നേടിയിരിക്കുന്നത്. ‘നല്ല സിനിമയുടെ വിജയം…ജനങ്ങളുടെ വിജയം….ന്നാ താന്‍ കേസ് കൊട് തങ്ങളുടേതാക്കിയതിന് പ്രേക്ഷകര്‍ക്ക് ഒരു ടോസ്റ്റ്’, എന്നാണ് ബോക്‌സ് ഓഫീസ് വിവരം പങ്കുവച്ച് ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here