ഈ ഓണത്തിന് സ്‌പെഷ്യല്‍ പുളിശ്ശേരി ആയാലോ?

ആവശ്യമായ സാധനങ്ങള്‍

മോര് – 2 കപ്പ്

കുമ്പളങ്ങ / പപ്പായ / വെള്ളരിയ്ക്ക അരിഞ്ഞത് – 1 കപ്പ്

ചെറിയ ഉള്ളി – 4 എണ്ണം

തേങ്ങ ചിരണ്ടിയത് – ½ കപ്പ്

ജീരകം – ½ ടീസ്പൂണ്‍

വെളുത്തുള്ളി – 2 അല്ലി

കറിവേപ്പില – 1 ഇതള്

പച്ചമുളക് – 2 എണ്ണം

മുളകുപൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – 1 നുള്ള്

കടുക് – ½ ടീസ്പൂണ്‍

ഉലുവ – ¼ ടീസ്പൂണ്‍

വറ്റല്‍മുളക് – 2 എണ്ണം

എണ്ണ – 2 ടേബിള്‍സ്പൂണ്‍

വെള്ളം – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.

തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക.

വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1 കപ്പ് വെള്ളം ചേര്‍ത്ത് മീഡിയം തീയില്‍ അടച്ച് വച്ച് വേവിക്കുക.

ഇതിലേയ്ക്ക് തീ കുറച്ച ശേഷം അരച്ച ചേരുവ ചേര്‍ത്തിളക്കുക. പിന്നീട് മോര് ചേര്‍ത്ത് അല്പനേരം ഇളക്കി (തിളയ്ക്കരുത്) തീ അണയ്ക്കുക.

ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.

പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ചശേഷം വറ്റല്‍മുളക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.

ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മുളകുപൊടി ചേര്‍ത്തിളക്കി പുളിശേരിയില്‍ യോജിപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News