Cremia:വടക്കന്‍ ക്രിമിയയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ പൊട്ടിത്തെറിയും തീപിടുത്തവും;2 പേര്‍ക്ക് പരുക്ക്

വടക്കന്‍ ക്രിമിയയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ പൊട്ടിത്തെറിയും തീപിടുത്തവും. സംഭവത്തില്‍ 2 പേര്‍ക്ക് പരുക്ക്. മയസ്‌കോയി, അസോവ്‌സ്‌കോയി ഗ്രാമങ്ങളില്‍നിന്ന് 3000 പേരെ ഒഴിപ്പിച്ചു. എട്ടുവര്‍ഷമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്രിമിയയിലെ സെനികകേന്ദ്രത്തില്‍ സ്‌ഫോടനം നടന്നതിനു പിന്നില്‍ അട്ടിമറിയാണെന്ന് റഷ്യ ആരോപിച്ചു.

വടക്കന്‍ ക്രൈമിയയിലെ ജഹന്‍കോയിയില്‍ റഷ്യന്‍ സൈനിക ഹെലികോറ്ററുകള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്.എട്ടുവര്‍ഷമായി റഷ്യയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം.

ക്രൈമിയയിലെ സാക്കി വ്യോമത്താവളത്തില്‍ കഴിഞ്ഞയാഴ്ച സ്ഫോടനം നടന്നിരുന്നു. റഷ്യ അട്ടിമറിയാരോപണം ഉന്നയിക്കുമ്പോഴും 2 സംഭവങ്ങളിലും പങ്കുണ്ടെന്ന് യുക്രെയ്ന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. ഇതിനിടെ, യുക്രെയ്നില്‍ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ഏഷ്യയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുഎസ് ശ്രമം നടത്തുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ആരോപിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന്‍ സന്ദര്‍ശനം പരാമര്‍ശിച്ചായിരുന്നു ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News