Mullaperiyar; ‘ബേബി ഡാം ശക്തിപ്പെടുത്താൻ മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണം’; ആവശ്യമുന്നയിച്ച് തമിഴ്നാട്

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് തമിഴ്നാട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിൽ ആണ് തമിഴ്നാട് വീണ്ടും ആവശ്യം ഉന്നയിച്ചത്. പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തിരമായി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

അതേസമയം, മരം മുറിക്കാൻ വനം വകുപ്പിന്റേത് ഉൾപ്പടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളം സമിതിയെ അറിയിച്ചു. അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി ഗുൽഷൻ രാജ് കേരളത്തോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here