താരനെ അകറ്റാനിതാ ചില പുതിയ പൊടിക്കൈകള്‍

നിസ്സാരക്കാരനാണെങ്കിലും താരന്‍ കുറച്ചൊന്നുമല്ല നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കാറ്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യ മാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറ്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മുടികൊഴിച്ചിലിനൊപ്പം മുടിയുടെ വളര്‍ച്ച തടയുന്നതിനാല്‍ തന്നെ താരന്‍ മാറ്റാന്‍ അല്പം കരുതല്‍ വേണം. ഇതാ ചില പൊടിക്കൈകള്‍

1. കറ്റാര്‍വാഴയുടെ നീര്

വീടുകളില്‍ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.

2. ഉണക്കനെല്ലിക്കപ്പൊടി

ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്.

3 തലയിലെ എണ്ണമയം നീക്കം ചെയ്യുക

എണ്ണ തേക്കുന്നത് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെങ്കിലും ഏറെ നേരം എണ്ണ മുടിയില്‍ തേച്ച് നില്‍ക്കുന്നത് താരനുണ്ടാകാന്‍ ഇടയാക്കും. എണ്ണ തേച്ചതിന് ശേഷം ചെറുപയര്‍ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുക. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാനും മുടിയിലെ എണ്ണ മയം നീക്കം ചെയ്യാനും സഹായകരമാകും.

4. ചെറുനാരങ്ങാനീരും തൈരും

താരനുണ്ടാകുമ്പോള്‍ വരുന്ന മറ്റൊരു പ്രധാന പ്രശ്നം തലയിലെ ചര്‍മ്മം വരണ്ടുപോകുന്നതാണ്. ഇത് അകറ്റാനായി അല്പം ചെറുനാരങ്ങാനീര് വെളളത്തില്‍ ചേര്‍ത്ത് തലമുടി കഴുകാം. പക്ഷെ ഒരു കാരണവശാലും ചെറുനാരങ്ങനീര് മാത്രം തലയോട്ടിലില്‍ തേച്ച് പിടിപ്പിക്കരുത്. വെളളത്തിലോ തൈരിലോ ചേര്‍ത്ത് മാത്രം ഉപയോഗിക്കുക.

5. വേപ്പിന്റെ നീരും വെളിച്ചെണ്ണയും

മിക്ക ത്വക്ക് രോഗങ്ങള്‍ക്കും നല്ലൊരു ഔഷധമാണ് വേപ്പ്. താരനകറ്റാനും വേപ്പിന്റെ നീര് നല്ലൊരു മരുന്നാണ്. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും.

6. ഒലിവ് ഓയില്‍

അല്പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.

7. ഇതു കൂടാതെ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതും മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. ഇതിനായി ധാരാളം ഇലക്കറികളും ഫ്രൂട്ട്സും കഴിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News