Odisha; ഒഡിഷയിലെ കനത്തമഴ; പത്ത് ജില്ലകളിലായി പ്രളയം ബാധിച്ചത് 4.67 ലക്ഷം പേരെ

ഒഡിഷയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ദുരിതം വിതക്കുന്നു. ദുരന്തനിവാരണ സേനയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പത്ത് ജില്ലകളിലായി 4.67 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 1,757 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.

14 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പങ്കാളിയുടെ ലൈം ഗികാവയവും ചെത്തിക്കളഞ്ഞ് വീട്ടമ്മ. ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിലാണ് സംഭവം. പരിക്കേറ്റ 32കാരന്റെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ച് യു.പിയിലെ കാൺപൂരിൽ റെയിൽവേ പൊലീസ് സേന 2,100 രൂപ നിർബന്ധിതമായി സംഭാവന പിരിച്ചതായി ആരോപണം. സെൻട്രൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന കച്ചവടക്കാരിൽ നിന്നാണ് സംഭാവന വാങ്ങിയത്. ആഗ്രയിൽ ദേശവിരുദ്ധ മുദ്രാവാക്യം ഉയർത്തിയ 3 പേർ അറസ്റ്റിൽ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള തിരംഗ യാത്രയ്ക്കിടെയാണ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. ഗോകുൽപുരയിലാണ് സംഭവം.

ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ.ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News