സിനിമാ പോസ്റ്റര്‍ ഒട്ടിക്കാന്‍ പാതിരാക്ക് റോഡിലിറങ്ങി സോളമന്റെ തേനീച്ചകളും ഒപ്പം ലാല്‍ ജോസും

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോളമന്റെ തേനീച്ചകള്‍ ഇന്ന് തിയറ്ററില്‍ റിലീസിലെത്തി. റിലീസിന് തലേദിവസം പോസ്റ്റര്‍ ഒട്ടിക്കാന്‍ കൊച്ചി നഗരത്തില്‍ ഇറങ്ങിയ സോളമന്റെ തേനീച്ചകള്‍ ടീമിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ലാല്‍ജോസിനൊപ്പം ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളും പോസ്റ്റര്‍ ഒട്ടിക്കാനായി ഇറങ്ങിയിരുന്നു. ചിത്രത്തിലെ കോസ്റ്റ്യൂം അണിഞ്ഞാണ് ഇവര്‍ എത്തിയത്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, ശംഭു , ആഡിസ് ആന്റണി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സോളമന്‍ എന്ന കഥാപാത്രമായി ജോജു ജോര്‍ജും എത്തുന്നുണ്ട്. വനിതാ പൊലീസുകാരായാണ് ദര്‍ശനയും വിന്‍സിയും എത്തുന്നത്. ചിത്രത്തിലെ തങ്ങളുടെ പൊലീസ് വേഷത്തിലായിരുന്നു ഇവരുടെ പോസ്റ്റര്‍ ഒട്ടിക്കാനുള്ള വരവ്. പോസ്റ്ററൊട്ടിക്കുന്നത് ചെറിയ കാര്യമല്ല, അതും സിനിമാപ്രവര്‍ത്തനമാണെന്ന് ലാല്‍ജോസ് വിഡിയോയില്‍ വിശദീകരിക്കുന്നു.

ചിത്രം റിലീസിന് പിന്നാലെ ലഭിക്കുന്ന മികച്ച അഭിപ്രായങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കുറിപ്പും ലാല്‍ജോസ് പങ്കുവച്ചിട്ടുണ്ട്. നന്ദി സോളമനേയും തേനീച്ചകളേയും ഏറ്റെടുത്തതിന്… നാല് കൊല്ലം നീണ്ട യാത്രയായിരുന്നു. എല്ലാവരുടെയും പരിശ്രമമായിരുന്നു. പടം കണ്ടവര്‍ കണ്ടവര്‍ നല്ലതു പറയുമ്പോള്‍ സന്തോഷം നന്ദി- എന്നാണ് ലാല്‍ ജോസ് കുറിച്ചത്. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പി.ജി. പ്രഗീഷ് തിരക്കഥയും അജ് മല്‍ സാബു ക്യാമറയും, രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News