Nail: പൂപ്പലകറ്റി നഖത്തിനെ ഭംഗിയാക്കാം

നഖത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുമുണ്ട്. നഖത്തിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നം പൂപ്പല്‍ ബാധയാണ്. പ്രായപൂര്‍ത്തിയായവരിലാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. സ്ത്രീകളുടെ കാലിലെ നഖങ്ങളെയാണ് പൂപ്പല്‍ കൂടുതലായി ബാധിക്കുന്നത്.

കാരണങ്ങള്‍

നഖങ്ങളിലുള്ള ക്ഷതങ്ങള്‍, വാര്‍ദ്ധക്യം, പ്രമേഹം, പുകവലി, അമിത വിയര്‍പ്പ്, എച്ച്.ഐ.വി അണുബാധ എന്നിവയും നഖങ്ങളിലെ പൂപ്പല്‍ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. പൂപ്പല്‍ നഖങ്ങളെയോ അല്ലെങ്കില്‍ കാലിലെയോ കൈയിലെയോ ചര്‍മ്മത്തോടൊപ്പമോ ബാധിക്കാം.

ലക്ഷണങ്ങള്‍

നഖത്തിന്റെ മൂന്ന് ഭാഗത്തും ഒട്ടിച്ചേര്‍ന്നിരിക്കുന്ന ചര്‍മ്മത്തിലൂടെയാണ് പൂപ്പല്‍ നഖത്തെ ബാധിക്കുന്നത്. പൂപ്പല്‍ ബാധ ഉണ്ടാകുമ്പോള്‍ നഖത്തിന്റെ നിറം കറുപ്പ്, ബ്രൗണ്‍, മഞ്ഞ കലര്‍ന്ന വെളുപ്പ് എന്നിവയാകും. അതോടൊപ്പം നഖത്തിന്റെ ചില ഭാഗങ്ങളില്‍ കട്ടികൂടുകയും മറ്റു ഭാഗങ്ങളില്‍ പൊടിഞ്ഞും കാണപ്പെടുന്നു. ക്രമേണ നഖം അതിന്റെ അടിയിലുള്ള ഭാഗത്ത് നിന്നും വേര്‍പെടുകയും ആ ഭാഗത്ത് വെളുത്ത പൗഡര്‍ പോലുള്ള പദാര്‍ത്ഥം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഒന്നോ രണ്ടോ നഖങ്ങളെ മാത്രമേ സാധാരണയായി പൂപ്പല്‍ബാധ ബാധിക്കുകയുള്ളൂ.

ചികിത്സ

നെയില്‍ പോളിഷ് പോലെ പുരട്ടുന്ന ലാക്കറുകള്‍, ഉള്ളില്‍ കഴിക്കുന്ന മരുന്നുകള്‍ എന്നിവയാണ് ഈ രോഗം മാറ്റാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. മൂന്ന് മുതല്‍ ആറുമാസം വരെയാണ് കൈനഖങ്ങളുടെ ചികിത്സ. കാല്‍നഖങ്ങളുടേത് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയും നീണ്ടുനിന്നേക്കാം. അതേസമയം രോഗം മാറിയതിനുശേഷം വീണ്ടും പൂപ്പല്‍ബാധ വരാന്‍ സാധ്യത ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News