രാജ്ഭവന്‍ ആസ്ഥാനമാക്കി സര്‍ക്കാരിനെതിരെ രാഷ്ട്രീയനീക്കങ്ങള്‍, ഈ നീക്കങ്ങൾ കണ്ടില്ലെന്ന് നടിക്കരുത് ; ഗവർണർക്കെതിരെ കോടിയേരി

രാജ്ഭവന്‍ (Rajbhavan) ആസ്ഥാനമായി സര്‍ക്കാരിനെതിരെ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നതായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeribalakrishnan) .

പുതിയ രാഷ്ട്രീയ വെല്ലുവിളികൾ സിപിഐഎം നേരിടുന്നു, അടുത്ത മൂന്നു വർഷത്തേക്കുള്ള അജണ്ട വെച്ചാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡൽഹിയിലും ആസ്ഥാനം ആർഎസ്എസ് ഓഫീസുകളിലുമാണെന്നും, രാജ്ഭവൻ ആസ്ഥാനമായും ഇത്തരം പ്രവർത്തനം നടക്കുന്നുണ്ടെന്നും ഇത്തരം നീക്കങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കിടപ്പുരോഗികളെ വീടുകൾ സന്ദർശിച്ച് പരിപാലിക്കുന്ന വോളന്റിയർ സേവനത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടത്തുകയാണ്. ശത്രുപക്ഷം നടത്തുന്ന പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും രാഷ്ട്രീയ പരമായും കായികമായും പാർട്ടിയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News