vizhinjam; വിഴിഞ്ഞം വിഷയത്തിൽ രാഷ്ട്രീയം കളിക്കാനില്ല, നിർമാണ പ്രവർത്തനം നിർത്തരുത്; ശശി തരൂർ എംപി

വിഴിഞ്ഞം (vizhinjam) സമരത്തിൽ രാഷ്ട്രീയം കളിക്കാനില്ലെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. 25 വർഷം കൊണ്ട് കഷ്ടപ്പെട്ട് കൊണ്ടുവന്ന പ്രോജക്ട് ആണിത്. തുറമുഖ നിർമാണ പ്രവർത്തനം നിർത്തേണ്ടതില്ലെന്നും ഭൂമി നഷ്ടപെടുന്നത് തുറമുഖം കാരണം എന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 64 സ്ക്വയർ കിലോമീറ്റർ തീരഭൂമി തൻ്റെ മണ്ഡലത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടമായിട്ടുണ്ട് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ പാക്കേജ് ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

എന്നാൽ, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം കേരളത്തിൽ തീരേണ്ടതാണെന്നും ദില്ലിയിൽ പ്രത്യേക ചർച്ചയുടെ ആവശ്യമില്ലെന്നും വിഷയത്തിൽ സർക്കാർ എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു . സർക്കാരിൻ്റെ നിലപാട് സമരക്കാർ മനസിലാക്കേണ്ടതാണ്. വിഷയത്തിൽ കാര്യം മനസിലാക്കാതെ പ്രതിപക്ഷം ചാടിക്കേറി പിന്തുണ നൽകിയെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു. ചർച്ചക്ക് വിളിച്ചില്ലെന്ന് പറയുന്ന സമരക്കാർ സ്വന്തം മൊബൈൽ ഫോൺ ആദ്യം പരിശോധിക്കണം. പുനരധിവാസത്തിന് അധികമായി വേണ്ട 3 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 22-ന് യോഗം നടക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം കൂട്ടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നമ്മുക്ക് ഉപേക്ഷിക്കാനാവുന്ന ഒന്നല്ല. സമരക്കാർ യാഥാർത്ഥ്യം മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here