Vizhinjam’; വിഴിഞ്ഞം തുറമുഖ ഉപരോധ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

വിഴിഞ്ഞത്തെ (Vizhinjam) മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്താൻ സർക്കാർ. ലത്തീൻ അതിരൂപതയെ ആണ് സർക്കാർ ചർച്ചക്ക് വിളിച്ചുചേർത്തത് . ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ ലത്തീൻ രൂപത വികാരി ജനറൽ യൂജിൻ പെരേരയുമായി ഫോണിൽ വിളിച്ചു സംസാരിച്ചു. ചർച്ചയ്ക്ക് പോകുമെന്നാണ് തിരുവനന്തപുരം ലത്തീൻ സഭ അറിയിച്ചത്. തിയതിയും സമയവും പിന്നീട് അറിയിക്കും. ഇതിന്റെ ചുമതല ഗതാഗതമന്ത്രി ആന്റണി രാജുവിന് നൽകിയിട്ടുണ്ട്.

”ഇത് കേരളത്തിൽ തീരേണ്ട പ്രശ്‌നമാണ്. ഏത് സമയത്തും ഫിഷറീസ് വകുപ്പ് ചർച്ചക്ക് തയ്യാറുമാണ്. എപ്പോൾ സമരക്കാർ എത്തുന്നോ അപ്പോൾ ചർച്ച നടക്കും. സമരത്തെ കണ്ടില്ല എന്ന രീതിയില്ല. കാര്യം മനസിലാക്കി സമരക്കാർ പിന്മാറുമെന്നാണ് പ്രതീക്ഷ”- വി.അബ്ദുറഹിമാൻ പറഞ്ഞു.

വിഴിഞ്ഞത്ത് 300 ഫ്‌ളാറ്റുകൾ നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ ക്വാട്ട വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സമരമല്ല പരിഹാരമാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News