മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി സാധ്യമായതെല്ലാം സർക്കാർ ചെയ്യും; മന്ത്രി വി.അബ്ദുറഹിമാൻ

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കേന്ദ്രസർക്കാരുമായി ചർച്ച നടത്തി മന്ത്രി വി.അബ്ദുറഹിമാൻ. മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി സാധ്യമായതെല്ലാം സർക്കാർ ചെയ്യും എന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു . മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ കോട്ട വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഫിഷറീസ് മന്ത്രി അബ്ദുറഹ്മാൻ കേന്ദ്രസർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയത്.മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം കൂട്ടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിൻ്റെ നിലപാട് സമരക്കാർ മനസിലാക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്താണ് വിഷയം എന്നുപോലും അറിയാതെയാണ് പ്രതിപക്ഷം സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു .പുനരധിവാസത്തിന് അധികമായി വേണ്ട 3 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ഉടൻ ഉണ്ടാവും.വിഴിഞ്ഞം പദ്ധതി നമ്മുക്ക് ഉപേക്ഷിക്കാനാവുന്ന ഒന്നല്ല. സമരക്കാർ യാഥാർത്ഥ്യം മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here