Bus; കുലുക്കമില്ലാത്ത യാത്ര; ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസ് മുംബൈയിൽ

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസ് (India’s First Double-decker Electric Bus) മുംബൈയിൽ. ബ്രിഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) പുതുതായി ഏറ്റെടുത്ത ഇലക്ട്രിക് ഡബിൾ ഡെക്കർ എയർ കണ്ടീഷൻഡ് ബസിന്റെ ആദ്യത്തെ ബസാണ് ഇന്ന് അവതരിപ്പിച്ചത്. ബാക്കിയുള്ളവ 2023 പകുതിയോടെ നഗരത്തിലെ റോഡുകളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കേന്ദ്ര റോഡ്-ഗതാഗത, ഹൈവേ മന്ത്രി ഗഡ്കരി ട്വിറ്ററിലൂടെയാണ് ലോഞ്ച് പ്രഖ്യാപിച്ചത്. ‘സുസ്ഥിര വിപ്ലവത്തിന് തുടക്കമിടുന്നു! അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ഇന്ന് മുംബൈയിൽ പുറത്തിറക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,’ അദ്ദേഹം ട്വീറ്റ് ചെയ്തു. അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റിയാണ് ഇലക്ട്രിക് ബസ് നിർമ്മിച്ചിരിക്കുന്നത്.

നഗരത്തിലെ ആദ്യ ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസ് അടുത്തമാസം നിരത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ബെസ്റ്റിന്റെ എസി ഇല്ലാത്ത ഡബിൾ ഡെക്കർ ബസുകൾ ഏറെ പ്രശസ്തമാണെങ്കിലും എസി ഡബിൾ ഡെക്കർ ബസ് ആദ്യമാണ് യാത്രയ്ക്കൊരുങ്ങുന്നത്. പുതിയ ഇരുനില ബസിനു രണ്ട് സ്റ്റെയർ കേസുകൾ ഉണ്ടാകും. നേരത്തെ ഒന്നു മാത്രമായിരുന്നു.

അതേസമയം , സിസിടിവി, ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം, കുലുക്കമില്ലാത്ത യാത്ര എന്നിവയാണ് ഗുണങ്ങൾ. ആദ്യഘട്ടത്തിൽ സിഎസ്എംടി-നരിമാൻ പോയിന്റ് , കൊളാബ-വർളി, കുർള-സാന്താക്രൂസ് എന്നീ റൂട്ടുകളിലാകും സർവീസ് നടത്തുക. മിനിമം ദൂരമായ 5 കിലോമീറ്ററിന് 6 രൂപയാണ് നിരക്ക്. മുംബൈയിലും, താനെ, നവിമുംബൈ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ബെസ്റ്റിന് 3,700 ബസുകളുണ്ട്. പ്രതിദിനം 30 ലക്ഷം പേരാണ് യാത്രക്കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here