BilkisBanu; പ്രതികള്‍ ബ്രാഹ്മണരാണ്, നല്ല സംസ്കാരവും ഉണ്ട്; ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജയില്‍ മോചിതരായ പ്രതികളെ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ. പ്രതികള്‍ ബ്രാഹ്മണരാണെന്നും അവര്‍ക്ക് നല്ല സംസ്‌കാരമുണ്ടെന്നും ഗോദ്ര മണ്ഡലത്തിലെ എം.എല്‍.എ  സി.കെ. റൗള്‍ജി  (CK Raulji) പറഞ്ഞു.

‘അവര്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ അതിനുള്ള ഉദ്ദേശം ഉണ്ടായിക്കാണും. അവര്‍ ബ്രാഹ്മണരാണ്. നല്ല സംസ്‌കാരത്തിന്റെ പേരിലാണ് ബ്രാഹ്മണര്‍ അറിയപ്പെടുന്നത്. അവരെ ടാര്‍ഗെറ്റ് ചെയ്ത് ശിക്ഷ നല്‍കാനുള്ള ദുരുദ്ദേശം ആര്‍ക്കെങ്കിലും ഉണ്ടാവും,’  അഭിമുഖത്തില്‍ റൗള്‍ജി പറഞ്ഞു.

പ്രതികളെ വിട്ടയക്കാന്‍ തീരുമാനമെടുത്ത ഗുജറാത്ത് സര്‍ക്കാര്‍ പാനലിലെ അംഗമാണ് സി.കെ. റൗള്‍ജി. സ്വാതന്ത്ര ദിനത്തിലാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കീസ് ബാനു എന്ന ഗര്‍ഭിണിയായ സ്ത്രീയെ പ്രതികള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസത്തെ തീരുമാനം ഉലച്ചു കളഞ്ഞുവെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തോട് ബില്‍കിസ് ബാനു പ്രതികരിച്ചത്. തീരുമാനം ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിക്കണം. തനിക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഇല്ലാതാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. തന്നെ പോലെ നിയമപോരാട്ടം നടത്തുന്ന സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആശങ്ക തോന്നുകയാണെന്നും ബില്‍കിസ് ബാനു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News