Fifa; ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്; ഫിഫ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകള്‍

2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോഡിട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇതിനോടകം ഇരുപത്തിനാലരലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചെന്ന് ഫിഫ വ്യക്തമാക്കി.

അതില്‍ ഭൂരിഭാഗവും ജൂലായ് അഞ്ചുമുതല്‍ 16 വരെയുള്ള കാലയളവിലാണ് വിറ്റത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കാമറൂണ്‍-ബ്രസീല്‍, സെര്‍ബിയ-ബ്രസീല്‍, പോര്‍ച്ചുഗല്‍-യുറുഗ്വായ്, ജര്‍മനി-കോസ്റ്റ റീക്ക, ഓസ്ട്രിയ-ഡെന്മാര്‍ക്ക് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റുപോയത്.

ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ, യു.എ.ഇ, ഇംഗ്ലണ്ട്, അര്‍ജന്റീന, ബ്രസീല്‍, വെയ്ല്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും ടിക്കറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

പകുതി ടിക്കറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ വിറ്റിരിക്കുന്നത്. ബാക്കിയുള്ള ടിക്കറ്റുകളുടെ വില്‍പ്പന എന്നാണെന്ന് സെപ്റ്റംബര്‍ അവസാന വാരത്തോടെ അറിയിക്കുമെന്നും ഫിഫ വ്യക്തമാക്കി.. പുതുക്കിയ തീയ്യതി പ്രകാരം നവംബര്‍ 20 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News