P Krishnapilla: ‘സഖാവ് പി കൃഷ്ണപിള്ളയെ ഓര്‍മ്മിക്കാതെ കമ്മ്യൂണിസ്റ്റ് ചരിത്രം പൂര്‍ണമാകില്ല’

ഇന്ത്യ(india) സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലൂടെ കടന്നുപോകുമ്പോൾ ആധുനിക കേരളം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പേരാണ് സഖാവ് പി കൃഷ്ണപിള്ള(p krishnapilla)യുടേത്. അതിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു പി കൃഷ്ണപിള്ള.

അധ്വാനിക്കുന്ന ജനങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാര്‍ഗവും ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ് പി കൃഷ്ണപിള്ളയുടെ ഏറ്റവും വലിയ നേട്ടം.ജീവിതം നിരവധിയായ പോരാട്ടങ്ങളാൽ അടയാളപ്പെടുത്തിയ സഖാവ് പി കൃഷ്ണപിള്ളയെ ഓര്‍മ്മിക്കാതെ കമ്മ്യൂണിസ്റ്റ് ചരിത്രം പൂര്‍ണമാകില്ല.

1930-ൽ ഉപ്പുസത്യാഗ്രഹം നടത്താൻ വടകരയിൽ നിന്നും പയ്യന്നൂരിലേക്ക് പോയ ജാഥയുടെ പതാകവാഹകനായതോടെയാണ് സഖാവിൻ്റെ ജീവിതം ആധുനിക കേരള ചരിത്രത്തിൻ്റെ ഭാഗമായത്. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ കൃഷ്ണപിള്ള ജയിലിലടയ്ക്കപ്പെട്ടു.

ബി ക്ലാസ് തടവുകാരായിരുന്നിട്ടും സഖാക്കളോടുള്ള ജയിലധികൃതരുടെ മോശം പെരുമാറ്റത്തെ കൃഷ്ണപിള്ള ചോദ്യം ചെയ്തു. ഇതോടെ ജയിലധികൃതർ സഖാവിനെ കോൽ ചങ്ങലയിൽ ബന്ധിച്ചു. ഇതോടെ നിരാഹാരമാരംഭിച്ച സഖാവിനെ അധികൃതർ ജയിൽ മാറ്റാൻ തീരുമാനിച്ചു.

വെല്ലൂർ ജയിലിലേക്കും തുടർന്ന് സേലം ജയിലിലേക്കും മാറ്റപ്പെട്ട സഖാവ് ഇവിടെ വച്ച് ബത്കേശ്വർ ദത്ത് ഉൾപ്പെടെയുള്ളവരെ പരിചയപ്പെട്ടു. തൊഴിലാളി വർഗരാഷ്ട്രീയത്തോട് ഇഴുകിചേർന്നതായിരുന്നു സഖാവിൻ്റെ ജീവിതം. 1948 ൽ മുഹമ്മയിൽ ഒളിവിൽ കഴിയവെയാണ് സഖാവിന് പാമ്പ് കടിയേൽക്കുന്നത്. അവസാന നിമിഷവും സഖാക്കളെ മുന്നോട്ട് എന്ന കൃഷ്ണപിള്ളയുടെ ആഹ്വാനം ഒരു കമ്യൂണിസ്റ്റ്കാരൻ്റെ ഇച്ഛാശക്തിയുടെ അടയാളമാണ്.

ഒരു മഹാമാരിക്കാലത്താണ് ഈ വർഷം നാം കൃഷ്ണപിള്ള ദിനം ആചരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ പകുതിയിൽ കോളറയും വസൂരിയും കേരളത്തിൽ നടമാടിയപ്പോൾ സഖാവ് കൃഷ്ണപിള്ളയും സഖാക്കളുമാണ് ജീവൻപോലും പണയംവെച്ച് രോഗികൾക്ക് താങ്ങായി നിന്നത്. മഹാമാരി ദുരിതം വിതച്ചുപോയയിടങ്ങളിൽ ഓടിയെത്തി ആശ്വാസമേകിയത് കമ്യൂണിസ്റ്റുകാരായിരുന്നു.

ഓരോ പാർട്ടി അംഗവും പാർട്ടിക്ക് ലെവി നൽകുന്നതുപോലെ ദുരിതനിവാരണത്തിനായും ഒരു നിശ്ചിതസംഖ്യ തന്റെ വരുമാനത്തിൽനിന്ന് കൊടുക്കണമെന്ന് പ്രഖ്യാപിച്ചത് കൃഷ്ണപിള്ളയായിരുന്നു. അക്കാലത്ത് സഖാവ് പാർട്ടി അംഗങ്ങൾക്കയച്ച ഒരു കുറിപ്പിന്റെ ഉള്ളടക്കം മഹാമാരിക്കാലത്ത് കൂടുതൽ കർമ്മനിരതരായി ജനങ്ങളിലേക്കിറങ്ങാനുള്ള ആഹ്വാനമായിരുന്നു. രോഗികളെ ശുശ്രൂഷിക്കാനും ചികിത്സ ഉറപ്പുവരുത്താനും സഖാക്കൾ മുന്നിട്ടിറങ്ങണമെന്നായിരുന്നു നിർദ്ദേശം.

റേഷൻ വാങ്ങാൻ കഴിവില്ലാത്ത സാധുക്കളെ സഹായിക്കാനായി കഴിവുള്ളവരിൽ നിന്നും സംഭാവന പിരിക്കണമെന്നും വൈദ്യസഹായകേന്ദ്രങ്ങളുടെ നടത്തിപ്പിനും സൗജന്യമായി മരുന്നുവിതരണം ചെയ്യുന്നതിനും കൂടി ഈ സംഖ്യ ഉപയോഗിക്കണമെന്നും ഇതിനൊക്കെ പ്രാദേശികമായി സഖാക്കൾ മുന്നിട്ടിറങ്ങണമെന്നും കൃഷ്ണപിള്ള അന്ന് പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു. സഖാവിൻ്റെ വിപ്ലവകരമായ ജീവിതത്തിൻ്റെ ഓർമകൾ പുതിയ പോരാട്ടങ്ങൾക്ക് ഗതിവേഗം പകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News