AK Balan: ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധം: എകെ ബാലൻ

ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണെന്നും കണ്ണൂര്‍ സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം എകെ ബാലൻ(ak balan). യൂണിവേഴ്സിറ്റി ആക്റ്റിന് വിരുദ്ധമാണ് ഗവർണറുടെ നടപടി.

ഇത് സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.നിയമനം രാഷ്ട്രീയപ്രേരിതമാണെന്ന് ഗവർണർക്ക് എങ്ങനെയാണ് പറയാൻ സാധിക്കുകഎന്നും എകെ ബാലൻ ചോദിക്കുന്നു.

”യൂണിവേഴ്സിറ്റി നിയമ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. അതിൻറെ വിധി ഗവർണർക്ക് അനുകൂലമാകുമെന്ന് തോന്നുന്നില്ല. സിപിഐ എം നേതാക്കളുടെ മക്കൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള വ്യക്തിയുടെ ഭാര്യയ്ക്കും മെറിറ്റ് പ്രകാരം നിയമനം നൽകാൻ പാടില്ലേ”, അദ്ദേഹം കൂട്ടിച്ചേർത്തു .

പി കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി AKG സെന്ററിന് മുന്നിൽ പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News