Pinarayi Vijayan: ആ വെളിച്ചം തെളിയിച്ച വഴിയിലൂടെ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം; സഖാവ് പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി

സഖാക്കളുടെ സഖാവായി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠിതനായ പി. കൃഷ്ണപിള്ള(p krishnapilla)യെ കുറിച്ചുള്ള സ്‌മരണകൾ പുതുക്കുന്ന ദിനമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). അദ്ദേഹത്തിന്റെ ഓർമ്മ വെളിച്ചം വീശുന്നത് ആധുനിക കേരള സൃഷ്ടിയ്ക്ക് ഊടും പാവും നെയ്ത നവോത്ഥാനത്തിൻ്റേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഉജ്ജ്വല ചരിത്രത്തിലേക്കാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ആ വെളിച്ചം തെളിയിച്ച വഴിയിലൂടെ നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്നും പുതിയൊരു ലോകം നിർമ്മിക്കാമെന്നും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് സഖാവ് പി. കൃഷ്ണപിള്ള ദിനം. സഖാക്കളുടെ സഖാവായി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠിതനായ പി. കൃഷ്ണപിള്ളയെ കുറിച്ചുള്ള സ്‌മരണകൾ പുതുക്കുന്ന ദിനമാണിത്. ആ ഓർമ്മ വെളിച്ചം വീശുന്നത് ആധുനിക കേരള സൃഷ്ടിയ്ക്ക് ഊടും പാവും നെയ്ത നവോത്ഥാനത്തിൻ്റേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഉജ്ജ്വല ചരിത്രത്തിലേക്കാണ്.

സഖാവ് കൃഷ്ണപിള്ള ചെറിയ പ്രായത്തിൽ തന്നെ സ്വാതന്ത്ര്യസമരത്തിൽ സജീവമാവുകയും നിരവധി സമരങ്ങളിൽ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിൻ്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുത്തത് സഖാവിനേയാണ്.

ജന്മിത്വത്തിനും മുതലാളിത്തത്തിനുമെതിരേ കർഷകരേയും തൊഴിലാളികളേയും സംഘടിപ്പിക്കാൻ അസാധാരണ ധീരതയോടെ പ്രവർത്തിച്ച അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കരുത്തു പകരാൻ സ്വയം സമർപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിലും ഓടിയെത്തി. സഖാക്കളുമായി ഗാഢമായ ബന്ധം സ്ഥാപിച്ചു.

അൻപതു വയസ്സാകുംമുമ്പ് മരണത്തിനു കീഴടങ്ങേണ്ടി വന്നെങ്കിലും കേരളത്തിൻ്റെ ചരിത്രത്തിൽ അവിസ്‌മരണീയമായ സ്ഥാനം നേടാൻ കൃഷ്ണപിള്ളയ്ക്ക് സാധിച്ചു.

വർഗീയതയും നവലിബറൽ മുതലാളിത്തവും ഒത്തു ചേർന്നുയർത്തുന്ന പ്രതിസന്ധികൾ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയ്ക്കെതിരെ പ്രതിരോധമുയർത്താൻ സഖാവിൻ്റെ സ്‌മരണകൾ പ്രചോദനം പകരും. ആ വെളിച്ചം തെളിയിച്ച വഴിയിലൂടെ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. പുതിയൊരു ലോകം നിർമ്മിക്കാം. അഭിവാദ്യങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News