Vizhinjam: വിഴിഞ്ഞത്ത്‌ സമരം ശക്തം; ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്നുണ്ടായേക്കും

വിഴിഞ്ഞം(vizhinjam) തുറമുഖത്ത് സമരം ചെയ്യുന്നവരുമായി മന്ത്രിതല ചര്‍ച്ച ഇന്നുണ്ടായേക്കും. നാലാം ദിവസവും സമരം സജീവമാണ്. ദില്ലി(delhi)യില്‍ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. തുറന്ന മനസോടെ ചര്‍ച്ചക്ക് തയ്യാറെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ: യൂജിന്‍ പെരേര പറഞ്ഞു.

വിഴിഞ്ഞത്ത് ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്തത്. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഫിഷറീസ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്‍ സമരക്കാരെ ക്ഷണിച്ചു.

സമരസമിതി നേതാവും വികാരിയുമായ ജനറല്‍ യൂജിന്‍ പെരേരയുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും ഇരുവിഭാഗങ്ങളും ആലോപിച്ച് തീരുമാനിക്കും.അതസമയം തുറന്ന മനസോടെ ചര്‍ച്ചക്ക് തയ്യാറെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ: യൂജിന്‍ പെരേര പറഞ്ഞു.

ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ നിലവില്‍ ദില്ലിയിലാണ്. അദ്ദേഹം ഇന്ന് ഉച്ചക്ക് ശേഷമെ കേരളത്തിലെത്തു. ഇതിനുശേഷമാകും ചര്‍ച്ചയുടെ സമയം തീരുമാനിക്കുക.

അതേസമയം അനുകൂലമായ സമീപനം സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത് വരെ സമരമുഖത്ത് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ചര്‍ച്ചയെ ലത്തീന്‍ രൂപത സ്വാഗതം ചെയ്‌തെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here