യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്യാൺ; ഇത് ചരിത്ര നേട്ടം

യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന (UEFA Champions League) ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി മനീഷ കല്യാൺ. ഇന്ത്യൻ വനിതാ ഫുട്ബോളിനും ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണ് മനീഷ കല്യാണിന്റെ നേട്ടം.

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യഇന്ത്യൻ താരമെന്ന റെക്കോർഡ് ഈ പഞ്ചാബി താരത്തിന് സ്വന്തം. സൈപ്രസ് ക്ലബ്ബായ അപ്പോളോൺ ലേഡീസിന്റെ ജഴ്സിയിൽ അരങ്ങേറിയ മനീഷ റിഗാസ് എഫ് എസിനെതിരായ മത്സരത്തിൽ 40 മിനുട്ട് സമയമാണ് കളിച്ചത്. കാൽ ഡസൻ ഗോളുകൾക്ക് വിജയിച്ച് മനീഷയുടെ ക്ലബ്ബ് വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൌണ്ടിന്റെ സെമി ബർത്ത് ഉറപ്പാക്കി.

ഗോകുലം വനിതാ ടീമിന്റെയും ഇൻറർനാഷണൽ ടീമിന്റെയും പ്രധാന താരമായിരുന്ന മനീഷ രണ്ട് വർഷത്തെ കരാറിലാണ് സൈപ്രസ് ക്ലബ്ബുമായി കരാർ ഒപ്പിട്ടത് . ഹോഷിയാർപൂരിലെ മുഗോവൽ ഗ്രാമത്തിൽ നിന്നുള്ള 20 കാരിയായ ഈതാരം കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ 14 ഗോളുകളാണ് നേടിയത്. ബാഴ്സലോണ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്ന മനീഷയ്ക്ക് കരിയറിൽ ഏറ്റവും വലിയ പ്രചോദനം മാതാപിതാക്കളാണ്. വനിതാ ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം മനീഷ സ്വന്തമാക്കുമോയെന്നറിയാനു ള്ള ആകാംക്ഷയിലാണ് ഇപ്പോൾ കാൽപന്ത് കളി ലോകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here