
നടിയെ ആക്രമിച്ച കേസിൽ(Actress Attack Case) നിന്നും ജഡ്ജി പിന്മാറി. കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയത്. ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
വിചാരണ കോടതി മാറ്റിയ തീരുമാനം നിയമ വിരുദ്ധമെന്നാണ് അതിജീവിത സമർപ്പിച്ച ഹർജിയിൽ ഉണ്ടായിരുന്നത്. വിചാരണ നടന്നിരുന്ന സി ബി ഐ മൂന്നാം കോടതിയില്‍, ജഡ്ജിയായി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണന് സ്ഥലം മാറ്റം ലഭിച്ചിരുന്നു.
ഇതെത്തുടര്‍ന്ന് ഹണി എം വര്‍ഗ്ഗീസിന് സി ബി ഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നതിനാലാണ് വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.ഈ സാഹചര്യത്തിലാണ് കോടതി മാറ്റത്തിനെതിരെ അതിജീവിത ഹർജി നൽകിയത്. അതേ സമയം, സമാന ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു ഹർജി ഹൈക്കോടതിയിലും നിലനിൽക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here