
റോഹിങ്ക്യന്‍ അഭയാർത്ഥി (Rohingya-refugees) വിഷയം ദില്ലി സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദില്ലി സര്‍ക്കാര്‍ താമസ സൗകര്യം ഒരുക്കി രാജ്യത്തിന് തന്നെ ഭീഷണി ഉയര്‍ത്തുകയാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആരോപിച്ചു. റോഹിങ്ക്യകളെ എത്രയും വേഗം നാടുകടത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കും.
അതേസമയം, റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here