EP Jayarajan: കോൺഗ്രസ്, ബിജെപി പ്രവർത്തകരെ പോലെ ഗവർണർ പ്രതികരിക്കാൻ പാടില്ല: ഇപി ജയരാജൻ

കോൺഗ്രസ്(congress), ബിജെപി(bjp) പ്രവർത്തകരെ പോലെ ഗവർണർ പ്രതികരിക്കാൻ പാടില്ലെന്ന് എൽഡിഎഫ്(ldf) കൺവീനർ ഇപി ജയരാജൻ(ep jayarajan). ഗവർണർ പക്വത കാണിക്കേണ്ട അധികാര കേന്ദ്രമാണ്. ഏതുകാര്യങ്ങളെയും ഭരണപരമായും പരിശോധിക്കാനും നടപടി സ്വീകരിക്കാനും കഴിയും.

സർക്കാർ ഏറ്റുമുട്ടലിനല്ല വികസനത്തിനാണ് താൽപര്യം കാണിക്കുന്നത്. നാലാംകിട കോൺഗ്രസുകാർ പറയേണ്ട കാര്യമല്ല ഗവർണർ പറയേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ നടത്തുന്ന പ്രസ്താവനകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്നും സിഴിഞ്ഞം വിഷയത്തിൽ ഇപി ജയരാജൻ പ്രതികരിച്ചു. ‘അവർക്ക് വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ഗവൺമെൻറ് ചെയ്യും. മത്സ്യ തൊഴിലാളികളുടെ ക്ഷേമമാണ് ഗവൺമെന്റിന്റെ ലക്ഷ്യം. അത് നടപ്പിലാക്കാൻ നല്ലതുപോലെ പരിശ്രമിക്കും’, ജയരാജൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News