Social Media; ഒരു ഫോട്ടോ എടുത്തോട്ടെ…. കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് കുട്ടി കുരങ്ങന്‍

പലരുടെയും ദൈനംദിനം ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങുന്നത് വരെ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പലരും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, വിവിധ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ചാണ്.

എന്നാല്‍ മൃഗങ്ങളും ഒട്ടും മോശക്കാരല്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ. ഒരു കുട്ടി കുരങ്ങനാണ് വീഡിയോയിലെ താരം. തന്റെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയാണ് ഒരു കുട്ടിക്കുരങ്ങന്‍. പക്ഷെ മനുഷ്യന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടി കുരങ്ങനെ അമ്മ കുരങ്ങന്‍ പിടിച്ച് മാറ്റുന്നതാണ് ഏറെ രസകരമായ സംഭവം.

എടാ മിണ്ടാതിരിക്കടാ എന്ന് പറയുന്നത് പോലെയാണ് അമ്മ കുരങ്ങന്‍ കുട്ടി കുരങ്ങന്റെ വാലില്‍ പിടിച്ച് വലിച്ച് മാറ്റാന്‍ ശ്രമിക്കുന്നത്. എന്തായാലും ഈ രസകരമായ വീഡിയോ എല്ലാവരെയും പൊട്ടി ചിരിപ്പിക്കുകയാണ്. സുശന്ത നന്ദ എന്ന ഐഎഫ്എസ് ഓഫീസറാണ് ട്വിറ്ററിലൂടെയ ഈ വീഡിയോ പങ്കുവെച്ചത്.

യുവതലമുറ ഫോണില്‍ ഭ്രാന്തമായി അടിമപ്പെട്ടിരിക്കുന്ന എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലെ ദൃശ്യങ്ങള്‍ നമ്മള്‍ ചിരിപ്പിക്കുമെങ്കിലും സംഭവം എല്ലാവരെയും ചിന്തിപ്പിക്കുന്നുമുണ്ട്. ഇന്നത്തെ തലമുറ എത്രമാത്രം ഫോണിനോട് അടിമപ്പെട്ടിരിക്കുന്നു എന്ന് കൂടിയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ഫോണില്ലാതെ അവര്‍ക്ക് ഒരു നിമിഷം പോലും ജീവിക്കാന്‍ പറ്റില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here