Onam Kit: കിറ്റുകൾ റെഡി; വിതരണോദ്‌ഘാടനം തിങ്കളാഴ്ച

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്‌(onam kit) വിതരണോദ്‌ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ(gr anil). 57 ലക്ഷം കിറ്റുകൾ വിതരണത്തിനായി തയാറായിക്കഴിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച ഉത്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സെപ്റ്റംബർ ഏഴോടെ വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള കിറ്റുകൾ ഉദ്യോഗസ്ഥർ നേരിട്ട് എത്തിച്ച് നൽകും.

ആദിവാസി മേഖലകളിലേക്കുള്ള കിറ്റ് ഊരുകളിൽ എത്തിക്കും. ഓണം ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം26 ന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശ്രദ്ധിക്കൂ…. കിറ്റ് വിതരണം ഇങ്ങനെ

*22 ന് ഉദ്ഘാടനം
*ഓഗസ്റ്റ് 23, 24- മഞ്ഞ കാർഡ്
*25,26,27- പിങ്ക് കാർഡ്
*29,30,31- നീല കാർഡ്
* സെപ്റ്റംബർ 1,2 3 – വെള്ള കാർഡ്
*4,5,6,7 – വാങ്ങാൻ കഴിയാത്തവർക്ക്

ഓണ ശേഷം കിറ്റ് വിതരണമില്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News