Kappa; വിമാനത്തിനുള്ളിലെ അക്രമശ്രമം; പ്രതി ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പോലീസ് ശുപാർശ

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പോലീസ് ശുപാർശ.ഇരുപതോളം കേസുകളിൽ പ്രതിയായതിനാലാണ് നടപടി.കാപ്പ ചുമത്തിയാൽ ഫർസീൻ മജീദിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല.

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് യൂത്ത് കോൺഗ്രസ് നേതാവായ ഫർസീൻ മജീദ്.ഇതിൽ രണ്ട് വധോദ്യമ കേസും ഉൾപ്പെടുന്നു.നിരവധി കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് കാപ്പ ചുമത്താനുള്ള പോലീസ് ശുപാർശ.സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഡി ഐ ജി രാഹുൽ ആർ നായർക്ക് റിപ്പോർട്ട് നൽകി.

കാപ്പ ചുമത്തി നാട് കടത്തിയാൽ ഫർസീൻ മജീദിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല.യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ മണ്ഡലം പ്രസിഡണ്ടായ ഫർസീൽ മജീദിനെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിലാണ് പോലീസ് ഉൾപ്പെടുത്തിയത്.നിരവധി കേസുകളിൽ പ്രതിയായ ഫർസീൻ മജീദ് മുട്ടന്നൂർ യുപി സ്കൂൾ അധ്യാപകനാണ്.മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഫർസീൻ മജീദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News