ADVERTISEMENT
ദേശീയ പാതയിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നും ആരാണ് ഉത്തരവാദികളെന്നും ദേശീയ പാത അതോറിറ്റിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. അതേസമയം കോടതി ഇടപെടലില്‍, റോഡുകളുടെ നില മെച്ചപ്പെട്ടതാണെന്ന് ദേശീയ പാത അതോറിറ്റി മറുപടി നല്‍കി.
അതേസമയം ദേശീയ പാത അപകടത്തിൽ കുറ്റം സമ്മതിച്ച് കേന്ദ്രം കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ദേശീയപാത കടന്നു പോകുന്ന പല ഭാഗത്തും അപാകതകൾ ഉണ്ടെന്ന് തുറന്ന് സമ്മതിക് കേന്ദ്ര മന്ത്രി വി. മുരളീധരൻ രംഗത്തെതെതിരുന്നു. നിലവിൽ പാതകളിലെ കുഴി അടയ്ക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നാണ് കേന്ദ്ര മന്ത്രിയുടെ ഇപ്പോഴത്തെ ന്യായീകരണം.
ദേശീയ പാതയിലെ കുഴികളിൽ വീണ് സമീപകാലത്തുണ്ടായ അപകടങ്ങൾ നിരവധിയാണ്. ഈ ഘട്ടത്തിലെല്ലാം സംസ്ഥാനത്തെ പഴിചാരനായിരുന്നു കേന്ദ്രത്തിന് തിടുക്കം. എന്നാൽ ഗന്ത്യന്തരമില്ലാതെ ഒടുവിൽ ദേശീയപാതയിലെ അപകടത്തിന് കാരണം ദേശീയ പാതാ അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ഒടുവിൽ തുറന്നു സമ്മതിക്കുകയായിരുന്നു.
അതേസമയം, നിലവിൽ വീഴ്ച്ച ഏറ്റു പറയുമ്പോഴും ചില ന്യായീകരണങ്ങൾ കൂടി കേന്ദ്രം ഉയർത്തുന്നുണ്ട്. അതാകട്ടെ ഉദ്യോഗസ്ഥരെ മാത്രം പഴിചാരിയും. എന്നാൽനിലവിൽ കേന്ദ്ര മന്ത്രിയുടെ തുറന്നു പറച്ചിലിൽ ബിജെപിസംസ്ഥാന നേതൃത്വമാണ് വെട്ടിലായിരിക്കുന്നത്.
ദേശിയ പാതയിലെ കുഴിയെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്ന ബി ജെ പി ഇപ്പോൾ പതുക്കെ പ്രതിഷേധങ്ങളിൽ നിന് പിന്നോട്ടു പോയി തുടങ്ങി. നേരത്തെ പ്രതിപക്ഷവും സംസ്ഥാനത്തെ കുറ്റപ്പെടുത്തി രംഗത്തു വന്നിരിന്നെങ്കിലും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ മലക്കം മറിയുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.