പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് പേസര്‍ ദീപക് ചാഹര്‍. പരിക്കിനെ തുടര്‍ന്ന് ആറര മാസത്തോളം ടീമിന് പുറത്തായിരുന്നു താരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെത്തിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായി. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദിയിലെ പരിചരണത്തിന് ശേഷം താരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ചാഹര്‍ വീഴ്ത്തിയത്.

മത്സരത്തിലെ താരവും ചാഹറായിരുന്നു. ഇത്തരത്തില്‍ തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്ന് ചാഹര്‍ മത്സരശേഷം പറഞ്ഞു. ”സിംബാബ്‌വെയില്‍ എത്തുന്നതിന് മുമ്പ് നാലോ അഞ്ചോ പരിശീലന മത്സരങ്ങള്‍ ഞാന്‍ കളിച്ചിരുന്നു. എന്നാല്‍ ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ആദ്യ ചില ഓവറുകളില്‍ സാധിച്ചില്ല. എന്നാല്‍ അതിന് ശേഷം താളം കണ്ടെത്താനായി. ആറര മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.” ചാഹര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News