Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി

ടിക് ടോക് വീഡിയോ വൈറലായതോടെ ജീവനക്കാരിയെ പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി. ദി വെർജ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

ഐഫോണുമായി ബന്ധപ്പെട്ട സുരക്ഷാ ഉപദേശങ്ങൾ നൽകുന്ന ടിക്ക് ടോക് വീഡിയോയാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം. ഐഫോൺ നഷ്ടപ്പെട്ട മറ്റൊരു ഉപയോക്താവിന്റെ വീഡിയോയ്ക്ക് പ്രതികരിച്ചുകൊണ്ടാണ് പാരീസ് കാംബെൽ എന്ന ജീവനക്കാരി വീഡിയോ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ വീഡിയോയിൽ കമ്പനിയുടെ നിയമങ്ങൾക്ക് വിരുദ്ധമായി ആപ്പിൾ ജീവനക്കാരിയാണ് താനെന്ന് വെളിപ്പെടുത്തിയെന്നാണ് കമ്പനി പറയുന്നത്.

“എനിക്ക് ഈ വിവരം എങ്ങനെ അറിയാമെന്ന് കൃത്യമായി പറയാൻ കഴിയില്ല, എന്നാൽ കഴിഞ്ഞ ആറ് വർഷമായി, പഴങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കമ്പനിയുടെ സർട്ടിഫൈഡ് ഹാർഡ്‌വെയർ എഞ്ചിനീയറാണ് ഞാൻ” എന്നാണ് കാംബെൽ വീഡിയോയിൽ പറഞ്ഞത്.

ഉടൻ തന്നെ വീഡിയോ വൈറലാവുകയും 24 മണിക്കൂറിനുള്ളിൽ അഞ്ച് ദശലക്ഷത്തിലധികം ആളുകൾ അത് കാണുകയും ചെയ്തു. താമസിയാതെ തന്നെ കാംബെല്ലിന് അവളുടെ മാനേജരിൽ നിന്ന് ഒരു കോൾ വന്നു. ഉടൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്യാനും അല്ലെങ്കിൽ പുറത്താക്കുമെന്നുമായിരുന്നു മാനേജർ പറഞ്ഞത്.

തുടർന്ന് കാംബെൽ “ഡിയർ ആപ്പിൾ” എന്ന പേരിൽ ഒരു ഫോളോ അപ്പ് വീഡിയോ കൂടി ചെയ്തു. അതിൽ “താൻ ഈ വീഡിയോക്ക് മുൻപ് വരെ ഒരു ആപ്പിൾ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. കൂടാതെ സോഷ്യൽ മീഡിയ നയങ്ങൾ വായിച്ചതിൽ എവിടെയും ആപ്പിൾ ജീവനാകാരിയാണെന്ന് പുറത്തറിയാൻ പാടില്ല എന്ന ഒരു നയവും കണ്ടില്ല” എന്നും കാംബെൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News