മൊബൈൽ ഫോണിൽ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് ബൈക്കോടിച്ചു; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

മൊബൈൽ ഫോണിൽ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച യുവാവിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇയാളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തതോടൊപ്പം ഐ.ഡി.ടി.ആർ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആർ.ടി.ഒ ആർ രമണൻ ഉത്തരവിട്ടു. ഇടുക്കി സ്വദേശി വിഷ്ണുവിനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്.

കഴിഞ്ഞദിവസമാണ് യുവാവ് തൻ്റെ എൻഫീൽഡ് മോട്ടോർ ബൈക്കിൽ ചെറുതോണിയിൽ നിന്നും പൈനാവിനുള്ള വഴിയിലൂടെ മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത്.

ഇത് ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർ.ടി.ഒ ഇയാളെ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മൂന്നുമാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മാത്രമല്ല ഡ്രൈവർമാരെ നേർവഴിക്കെത്തിക്കുന്ന ഐ.ഡി. റ്റി.ആർ ട്രെയിനിങ്ങിന് ഇയാൾ സ്വന്തം ചെലവിൽ പോകണമെന്നും ആർ.ടി.ഒ നിർദ്ദേശിച്ചു.

ഇത്തരത്തിലുള്ള നടപടി സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് ആർ.ടി.ഒ പറഞ്ഞു. അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News