ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്താൻ പോകവെയാണ് ഹെലികോപ്റ്റർ ഗയയിൽ ഇറക്കേണ്ടിവന്നത്. മറ്റ് പ്രശ്നങ്ങളിലെന്നും കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് യാത്ര തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയ വര്‍ഗ്ഗീയ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമാവുകയാണ്. ‘സ്ത്രീകൾ കാമുകൻമാരെ മാറ്റുന്നത് പോലെയാണ് നിതീഷ് കുമാര്‍ മുന്നണി മാറുന്നത്’ എന്ന് കൈലാസ് പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുന്നണി വിട്ടിരുന്നു. പിന്നാലെ ലാലു പ്രസാദ് യാദവിനൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here