ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പുറത്താക്കണം: മന്ത്രി മുഹമ്മദ് റിയാസ്

ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത്തരക്കാരെ എന്തിനാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്നറിയില്ലെന്നും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാണക്കേടാണെന്നും മന്ത്രി പറഞ്ഞു.

Arrest; രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം; നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ

രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസ്‌.നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ. രതീഷ്‌ ,രാഹുൽ,മുജീബ്‌,നൗഫൽ എന്നിവരാണ് അറസ്റ്റിലായത്.

ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭിത്തിയിലുണ്ടായിരുന്ന ഗാന്ധി ചിത്രം തകര്‍ത്തത്. ഇതിന്റെ ചിത്രമടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ എസ്.എഫ്.ഐക്കെതിരെയുള്ള പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു.

എന്നാല്‍ വിദ്യാര്‍ഥി മാര്‍ച്ചിന് ശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായിരുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാരല്ലെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തി. ഗാന്ധിയുടെ ചിത്രം താഴെയിട്ട് പൊട്ടിച്ച് സംസ്ഥാന വ്യാപക കലാപത്തിന് നീക്കം നടത്തിയതായി എ.ഡി.ജിപി മനോജ് അബ്രഹാം സര്‍ക്കാരിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

ഉന്നത ഗൂഢാലോചനയുടെ ഭാഗമായാണ് രാഷ്ട്രപിതാവിന്റെ ചിത്രം തകര്‍ത്തന്നും, രാഷ്ട്രപിതാവിനെ കരുവാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് സി.പി.ഐ.എമ്മും ആരോപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News