Karthi | കാര്‍ത്തിയുടെ ‘വിരുമൻ’ വൻ ഹിറ്റിലേക്ക്

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വിരുമൻ’. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘വിരുമൻ’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

‘മധുര വീരന്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ‘വിരുമൻ’ വൻ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേലൻ ബി കാര്‍ത്തിക്കും സൂര്യക്കും ഡയമണ്ട് ബ്രേയ്‍സ്‍ലെറ്റ് സമ്മാനിച്ചിരുന്നു. സംവിധായകൻ മുത്തയ്യയ്‍ക്ക് ഡയമണ്ട് മോതിരവും സമ്മാനമായി നല്‍കി. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇതുവരെ മൊത്തം കളക്ഷൻ 40.45 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്.

എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അതിഥി ഷങ്കറാണ് നായിക. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. ‘കൊമ്പൻ’ എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിച്ച ചിത്രമാണ് ‘വിരുമൻ’. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News