വിഴിത്തം മത്സ്യതൊഴിലാളി സമരം; ഒത്തുതീർപ്പ് ചർച്ച ആരംഭിച്ചു

വിഴിത്തം മത്സ്യതൊഴിലാളി സമരം ഒത്തുതീർപ്പ് ചർച്ച ഫിഷറീസ് മന്ത്രി അബ്ദുറഹ്മാൻ്റെ ചേംബറിൽ ആരംഭിച്ചു.ലത്തീൻ സഭയെ പ്രതിനിധീകരിച്ച് വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഫാദർ തിതോഡീഷ്യസ് ,ജയിംസ് കുലാസ്, ഷാജിൻ ജോസ്, ഫാ.മൈക്കിൾ തോമസ് പാട്രിക് മൈക്കിൾ, ജോയി തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാതപഠനം, തീരശോഷണം പരിഹരിക്കുക, പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, മണ്ണെണ്ണ വില വർദ്ധനവ് തടയിടുക, മത്സ്യതൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ.

ഫിഷറീസ് വകുപ്പ് ഡയറക്ടർ, ഫിഷറീസ് വകുപ്പ് സെക്രട്ടറി, തിരുവനന്തപു രം ജില്ലാ കളക്ടർ, പുനർഗേഹം പദ്ധതി ജോയിൻ്റ് ഡയറക്ടർ ,മൂന്ന് വകുപ്പ് മേധാവികളും ചർച്ചയിൽ പങ്കെടുക്കുന്നു.മന്ത്രി ആൻ്റണി രാജുവും ചർച്ചക്കെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News