
പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നച്ചത്തിരം നഗര്‍ഗിരത്’. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘നച്ചത്തിരം നഗര്‍ഗിരതി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചര്‍ ച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയായി ‘നച്ചത്തിരം നഗര്‍ഗിരത്’ മാറുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
തമിഴകത്ത് എണ്ണം പറഞ്ഞ സിനിമകളില്‍ ഭാഗമായ മലയാളി താരമാണ് കാളിദാസ് ജയറാം. ‘പുത്തം പുതു കാലെ’, ‘പാവ കഥൈകള്‍’ എന്നീ ആന്തോളജി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാളിദാസ് ജയറാമിന് മികച്ച പേര് നേടിക്കൊടുത്തിരുന്നു. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന കാളിദാസ് ജയറാമിന് ഏറെ പ്രതീക്ഷയുള്ളതാണ് ‘നച്ചത്തിരം നഗര്‍ഗിരത്’. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here