V D Satheesan : ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം; ലീഗിനെ പിന്തുണച്ച് വി ഡി സതീശന്‍

ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ മുസ്ലിം ലീഗ്‌ നേതാക്കളുടെ പ്രസ്‌താവനയെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. പെൺകുട്ടികൾ പാന്റ്‌സും ഷർട്ടും ഇട്ടാൽ ലിംഗസമത്വമാകുമോ എന്ന്‌ ചോദിച്ച അദ്ദേഹം ലിംഗനീതി വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും വ്യക്തമാക്കി.

എന്നാൽ, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ ശ്രദ്ധപോകുമെന്ന കാഴ്‌ചപ്പാടിനോട്‌ യോജിപ്പില്ലെന്നും വാർത്താലേഖകരുടെ ചോദ്യത്തിന്‌ മറുപടിയായി സതീശൻപറഞ്ഞു.

PMA Salam: ‘ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും’: വിവാദ പരാമർശവുമായി പിഎംഎ സലാം

ജെൻഡർ ന്യൂട്രാലിറ്റി(gender neutrality) നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം(pma salam). ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നാൽ ഫ്രീസെക്സിന് വ‍ഴിമാറുമെന്നും പിഎംഎ സലാമിന്റെ വിവാദ പരാമർശം.

ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല. ‘ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ‘ജപ്പാൻ ഇതിന് ഉദാഹരണമാണ്. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു’, പി എം എ സലാം പറഞ്ഞു.

കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്‍റെ പ്രസംഗവും വിവാദമായിരുന്നു. ജെൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് ജെൻഡർ ന്യൂട്രേലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും.

ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. ഈ പരാമാര്‍ശം ചര്‍ച്ചയായ സാഹചര്യത്തിലാണ് മുനീര്‍ വീശദീകരണവുമായി രംഗത്ത് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here