ADVERTISEMENT
ഗൂഢാലോചനക്കേസില്‍ പ്രതി സ്വപ്ന സുരേഷിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.സ്വപ്നയ്ക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി.കേസിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന സ്വപ്നയുടെ വാദവും കോടതി തള്ളി.
കെ ടി ജലീല്‍ എം എല്‍ എയുടെയും അഡ്വക്കറ്റ് സി പി പ്രമോദിന്‍റെയും പരാതിയില്‍ തനിക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സ്വപ്നസുരേഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി വിശദമായ വാദം കേട്ട് തള്ളിയത്.
കേസ് റദ്ദാക്കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി നിലവില്‍ നടക്കുന്ന അന്വേഷണം തടയാനാവില്ലെന്ന് ചൂണ്ടിക്കാട്ടി.സ്വപ്നയ്ക്കെതി രെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ വാക്കുകൾ പ്രകോപനമുണ്ടാക്കി.
കേസിനെതിരായ സ്വപ്നയുടെ വാദങ്ങൾ അനവസരത്തിലുള്ളതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.കേസിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന സ്വപ്നയുടെ വാദവും കോടതി തള്ളി കേസ് രേഖകൾ പരിശോധിച്ചതിൽ അത്തരം ഇടപെടൽ കാണാനായില്ല.
ആരോപണങ്ങളിൽ വസ്തുതയുണ്ടൊ എന്ന് അന്വേഷണത്തിലാണ് കണ്ടെത്തേണ്ടത്.നിലവില്‍ അന്വേ ഷണത്തിൽ ഇടപെടാൻ കാരണങ്ങളില്ല.FIR റദ്ദാക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം കേസുകളില്‍ മാത്രമാണ്.സ്വപ്നയുടെ കേസ് ആ വിഭാഗത്തിൽപ്പെടില്ലെന്നും ചൂണ്ടിക്കാട്ടി സ്വപ്നയുടെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ തള്ളുകയായിരുന്നു.
സ്വപ്നക്കെതിരെ കലാപശ്രമം,ഗൂഢാലോചന,വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.ഇതെത്തുടര്ന് നാണ് കേസ് റദ്ദാക്കണമെനാവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.പ്രതികാര നടപടികളുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നായിരുന്നു സ്വപ്നയുടെ വാദം.
എന്നാല്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി നാട്ടില്‍ കലാപമുണ്ടാക്കാന്‍ സ്വപ്ന ബോധപൂര്‍വ്വം ശ്രമം നടത്തിയതിന് തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്ത് അരമണിക്കൂറിനുള്ളില്‍ വലിയ തോതില്‍ കലാപവും കൊള്ളിവെപ്പും അരങ്ങേറിയെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
Swapna Suresh | സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി : ഗൂഢാലോചന , കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി . ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത് . അന്വേഷണ ഘട്ടമായതിനാൽ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു . ഇതോടെ സ്വപ്നക്ക് തിരിച്ചടിയാണ് കേസിൽ സംഭവിച്ചത് .
കേസുകൾ റദ്ദു ചെയ്യണമെന്ന ആവശ്യവുമായി ആണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത് . ആ ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത് . ഗൂഢാലോചന , കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.