Pinarayi Vijayan : കോണ്‍ഗ്രസ് തുടങ്ങിയ നവ ഉദാരവല്‍ക്കരണം ബിജെപി ശക്തമായി നടപ്പാക്കുന്നു: മുഖ്യമന്ത്രി

കോണ്‍ഗ്രസ് തുടങ്ങിയ നവ ഉദാരവല്‍ക്കരണം ബിജെപി ശക്തമായി നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരു കൂട്ടരുടെയും സാമ്പത്തിക നയം ഒന്നാണ്. അത് വിദ്യാഭ്യാസ മേഖലയെയും ബാധിച്ചു. ഒരു രാജ്യം ഒറ്റപ്പരീക്ഷ എന്നതിലേക്ക് മാറാന്‍ ശ്രമം നടക്കുകയാണെന്നും 2020ലെ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയെ കച്ചവട വത്കരിക്കുകയും കാവി വത്കരിക്കുകയും ചെയ്തു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലിലായ്മയാണ് ഇപ്പോള്‍ ഉള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐ തെക്കന്‍ മേഖല ജാഥ സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിലെ പൊതു വിദ്യാലയങ്ങള്‍ അടച്ച് പൂട്ടി കൊണ്ട് ഇരിക്കുന്നു. അതിന്റെ ഇരയായി മാറുന്നത് പാവപെട്ട വീട്ടിലേ കുട്ടികളാണ്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റ് നല്‍കിയ കണക്ക് പ്രകാരം 19000 സീറ്റ് ആണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ കുറഞ്ഞിരിക്കുന്നത്. വിദ്യാഭ്യാസത്തിന് കേന്ദ്രം മുടക്കുന്ന തുക ആഗോള നിലവാരത്തേക്കാള്‍ താഴെയാണ്.

കേന്ദ്ര സര്‍വകലാശാലകളില്‍ നിരവധി അധ്യാപക തസ്തിതകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. വിദ്യാഭ്യാസം എന്നത് അടിസ്ഥാന മനുഷ്യാവകാശമാണ്. വിദ്യാഭ്യസതിന്നുള്ള കേന്ദ്ര ബജറ്റ് വിഹിതം വര്‍ധിപ്പിക്കേണ്ടത് ഉണ്ട്. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ 10 ലക്ഷത്തില്‍ അധികം വര്‍ധനയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസ്യതമായ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചില പോരായ്മകള്‍ ഉണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ സമൂലമായ മാറ്റം വരണം. മാറുകയാണ് ഉന്നത വിദ്യാഭ്യാസ മേഖല. ഇനിയും പുരോഗതിയിലേക്ക് എത്തണം. സര്‍വകലാശാലകളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ക്ക് അടക്കം പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ കോഴ്‌സുകള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നു. അതിന് പരിഹാരം ഉണ്ടാക്കും. സംസ്ഥാനത്ത് 30 മികവിന്റെ കേന്ദ്രങ്ങള്‍ ഉണ്ടാകും. ഈ വര്‍ഷം 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കുറിച്ച് സംസാരിക്കാന്‍ നേരവകാശം ഉള്ള സംഘടനയാണ് എസ്എഫ്‌ഐ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News