ദേശിയ ഗാനത്തിന് മുന്‍പേ ചൂയിംഗം മാറ്റി; കെ എല്‍ രാഹുലിന് കയ്യടിച്ച് ആരാധകർ

സിംബാബ്‌വെക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് പത്ത് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ തുടക്കമിട്ടത്. ഈ സമയം ആദ്യ ഏകദിനത്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലില്‍ നിന്ന് വന്ന നീക്കത്തെ പ്രശംസിക്കുകയാണ് ആരാധകര്‍.

മത്സരത്തിന് മുന്‍പായി ദേശിയ ഗാനം ആലപിക്കുന്ന സമയം ചൂയിംഗം ചവയ്ക്കുന്നത് ഒഴിവാക്കിയ രാഹുലിന്റെ പെരുമാറ്റത്തിനാണ് ആരാധകരുടെ കയ്യടി. ചൂയിംഗം കയ്യിലെടുത്ത് പിടിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ദേശിയ ഗാനത്തിനോടുള്ള ആദര സൂചകമായാണ് രാഹുലിന്റെ നീക്കം എന്നാണ് ആരാധകര്‍ പറയുന്നത്.

കളിയിലേക്ക് വരുമ്പോള്‍ ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കി രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങി. എന്നാല്‍ സിംബാബ് വെ മുന്‍പില്‍ വെച്ച 190 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നതോടെ രാഹുലിന് ബാറ്റ് ചെയ്യേണ്ടതായി വന്നില്ല. പരിക്കിനെ തുടര്‍ന്ന് ഫെബ്രുവരിക്ക് ശേഷമാണ് രാഹുല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News