വൈക്കത്ത് പത്തു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം വൈക്കത്ത് പത്തു പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈക്കം മേഖലയിലെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്

കഴിഞ്ഞ ദിവസമാണ് വൈക്കം തലയോലപറമ്പ് മേഖലയിൽ പത്തുപേരെ തെരുവുനായ ആക്രമിച്ചത്. മുഖത്തും, ശരീരത്തുമാണ് പലർക്കും തെരുവ് നായുടെ കടിയേറ്റത്. ഇവർ പ്രതിരോധ കുത്തിവെപ്പ് എടുത്ത് ചികിത്സയിലാണ്. ആളുകളെ കടിച്ച ശേഷം ഓടിയ നായ പിന്നിട് വാഹനമിടിച്ച് ചാവുകയായിരുന്നു. ഈ നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗ പരിശോധന കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞമാസം 22ന് വൈക്കത്ത് ഏഴു പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തെരുവുനായ ആക്രമണം പതിവാകുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പുകൾ അടക്കമുള്ള സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് ദ്രുതഗതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News